Latest News

ആര്‍.എസ്.എസ്. നേതാവിന്റെ വധം മുഖ്യപ്രതിയും സഹായിയും പിടിയില്‍

പയ്യന്നൂര്‍: ആര്‍.എസ്.എസ്. മ ണ്ഡല്‍ കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബി ജു(34)നെ വെട്ടിക്കൊലപ്പെടുത്തി യ കേസില്‍ രണ്ട് സി.പിഎം പ്ര വര്‍ത്തകര്‍ പോലീസ് പിടിയില്‍.
രാമന്തളി കക്കംപാറ സ്വദേശി യും ഡ്രൈവറുമായ നടുവിലെപുര യില്‍ റിനീഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ്(26)എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേ തൃത്വത്തില്‍ കേസന്വേഷണ ഉ ദ്യോഗസ്ഥനായ സി.ഐ പി.കെ. സുധാകരനും സംഘവും ഇന്ന് പുലര്‍ച്ചെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് പിടികൂടിയത്. ഇരുവരെയും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെ യ്തുവരികയാണ്.
കക്കംപാറ സ്വദേശിയുടെ കെ.എല്‍.60-എല്‍.7633നമ്പര്‍ ഇന്നോ വ കാര്‍ മറ്റൊരാള്‍ മുഖേന ജ്യോ തിഷ് വാടകക്കെടുത്ത് കൃത്യത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും പോ ലീസ് പറഞ്ഞു. സമീപകാലത്ത് റിനീഷിന്റെ വീടിന് നേരെ ബോം ബേറ് നടന്നിരുന്നു.
രാമന്തളി കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഇതാണ് ബിജുവിന്റെ കൊ ലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇരുവരെയും ചോദ്യം ചെ യ്തതില്‍ നിന്നും പോലീസിന് ലഭിച്ച മൊഴിയെന്നാണ് സൂചന.
കൃത്യം നിര്‍വ്വഹിച്ചശേഷം ഒളിവില്‍ പോയ മറ്റ് പ്രതികളെ കുറിച്ചും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും പോലീസ് ഊര്‍ജ്ജിത അ ന്വേഷണം തുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായി പോലീസ് സൂചന നല്‍കുന്നുണ്ട്. പിടിയിലായ രണ്ടുപേരു ടെയും അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ പോലീസ് രേഖപ്പെടുത്തും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മൂന്നേമുക്കാല്‍ മ ണിയോടെ ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച കെ.എല്‍.59-എല്‍.4940നമ്പര്‍ ബൈക്കിന് പിന്നാലെ വന്ന ഇന്നോവ കാറ ിലെത്തിയ സംഘം കാര്‍ ബൈ ക്കിലിടിച്ച് വീഴ്ത്തുകയും ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവവുമായി ബ ന്ധപ്പെട്ട് ഏ ഴുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോ ലീസ് കേസെടുത്തിട്ടുണ്ട്.

No comments:

Post a Comment