Latest News

കാരുണ്യ സ്പര്‍ശവുമായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ആഘോഷകമ്മിറ്റി

കരിവെള്ളൂര്‍: 2017 ജനുവരി ഏഴുമുത പന്ത്രണ്ടു വരെ നടന്ന ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ സമാപന ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് അഞ്ച് നിര്‍ദ്ധനരായ ക്യാന്‍സര്‍ രോ ഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി.
കരിവെള്ളൂര്‍- പെരളം ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് എം.രാഘവന്‍ ധനസഹായം വിതര ണം ചെയ്തു. ചടങ്ങില്‍ വെച്ച് മുച്ചിലോട്ട് 'ഗവതിയുടെ കോലധാരി പ്രതീഷ് മണക്കാടനെയും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രി യുടെ ബഹുമതി നേടിയ പോലീസ് കോണ്‍സ്റ്റബിള്‍ ഷാജു.സി.വി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എം.എ.എക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ ജിതിന.പി.സി., നിരവധി വര്‍ഷക്കാലം മുച്ചിലോട്ട് സെക്രട്ടറി സ്ഥാനം അലങ്കരിച്ച എം.ചിണ്ടന്‍ മാസ്റ്റര്‍, സംഘാടക സമിതി ചെയ ര്‍മാന്‍ ഡോ.സി.കെ.ജയകൃഷ്ണന്‍ നമ്പ്യാര്‍, വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.നാരായണന്‍ തുടങ്ങിയവരെ ആദരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി.കെ.ഗിരീഷ് റിപ്പോര്‍ട്ട് അവ തരിപ്പിച്ചു. ചെയ ര്‍മാന്‍ ഡോ.സി.കെ.ജയകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രഘുരാമന്‍ മാസ്റ്റര്‍,ക്ഷേത്രം സ്ഥാനീകന്‍ പ്രമോദ് വലിയച്ഛന്‍, എം.ചിണ്ടന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment