Latest News

വിശ്വാസിയുടെ വിജയം ആത്മീയതയിലൂടെ മാത്രം: ഫക്രുദ്ധീന്‍ തങ്ങള്‍

പയ്യന്നൂര്‍ : വിശ്വാസി തന്റെ റബ്ബിനോടുള്ള പ്രാര്‍ത്ഥനയിലൂടെയും ആത്മീയ സരണിയിലൂടെയും മാത്രമേ വിജയം വരിക്കാന്‍ സാധി ക്കുകയുള്ളു എന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രസി ഡണ്ട് സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് രാമന്തളിയില്‍ സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ വാ ര്‍ഷിക സംഗമത്തില്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിസം സാ രിക്കുകയായിരുന്നു അദ്ദേഹം. അബ്ദുറഷീദ് സഅദി മട്ടന്നൂര്‍ ഉദ് ഘാടനം ചെയ്തു. രാമന്തളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.എം.ടി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. മജ്‌ലിസുന്നൂര്‍ സംസ്ഥാന കണ്‍വീനര്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്ര'ാഷണം നടത്തി. എസ്.കെ.എസ്.ബി.വി സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളിയെ ഫക്രുദ്ധീന്‍ തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു. എസ്.കെ ഹംസ ഹാജി,
പി.എം അബ്ദുല്ലത്തീഫ്, ഇ.അബൂബക്കര്‍, സി.എച്ച് ഇബ്രാഹിം മദനി,അഹമ്മദ് കുട്ടി മൗലവി, മുജീബ് റഹ്മാന്‍ ഫൈസി, കെ.കെ.സി അബ്ദുള്ള, എം.മൊയ്തു, യു.എന്‍ യഹിയ, സി.കെ അഹമ്മദ് ഹാജി, കുഞ്ഞിമൊയ്തീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് രാമന്തളി സ്വാഗതവും സയ്യിദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു

No comments:

Post a Comment