Latest News

കാമുകനോടൊപ്പം നാടുവിട്ട യുവതി കോടതിയില്‍ ഹാജരായി

പയ്യന്നൂര്‍: കര്‍ണ്ണാടക സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതിയായ യുവതി കോടതിയില്‍ ഹാജരായി കര്‍ണ്ണാട പുത്തൂര്‍ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ യുവാവിനോടൊപ്പം പോയ ഒരു കുട്ടിയുടെ മാതാവും ആലക്കോട്ട് ബ്യൂട്ടീഷ്യനുമായ ഇരുപത്തിയഞ്ചുകാരിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് നാടുവിട്ടത്. കോടതിയില്‍ ഹാജരായ യുവതിയെ മാതാവിനോടൊപ്പം പോ കാന്‍ കോടതി അനുവദിച്ചെങ്കിലും യുവതി അതിന് തയ്യാറാകാതെ കാമുകനും സുഹൃത്തുക്കള്‍ക്കുമൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും കാമുകനും തമ്മില്‍ കയ്യാങ്കളിലെത്തുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

No comments:

Post a Comment