Latest News

കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചു

പയ്യന്നൂര്‍: ഗുരുതരമായ അസുഖ ത്തെ തുടര്‍ന്ന് അന്തരിച്ച അന്നൂര്‍ കിഴക്കെക്കൊവ്വലിലെ കോണ്‍ ഗ്ര സ്സ് പ്രവര്‍ത്തകന്‍ പി.പി. ഭരതന്റെ നിരാലംബമായ കുടുംബത്തെ സ ഹായിക്കുന്നതിന് വാര്‍ഡ് കൗണ്‍ സിലര്‍ ഇ.പി. ശ്യാമളയുടെ അധ്യക്ഷതയില്‍ നാട്ടുകാരുടെ വിപുലമായ യോഗം ചേര്‍ന്ന് കെ.വി. ഭാ സ്‌കരന്‍ ചെയര്‍മാനും കെ.എം. വിജയന്‍ കണ്‍വീനറുമായി പി.വി. ഭരതന്‍ കുടുംബബസഹായ കമ്മിറ്റി രൂപീകരിച്ചു.
യോഗത്തില്‍ എം.പി. നാരായണന്‍, കെ.വി. ഭാസ്‌കരന്‍, എം. പ്രദീപ് കുമാര്‍, കെ.എം. വിജയന്‍ ടി. കുഞ്ഞികൃഷ്ണന്‍, കെ.എം. നാരായണന്‍, ഒ.കെ. കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
അടച്ചുറപ്പില്ലാത്ത വീടുപോലുമില്ലാതെ നിരാലംബരായി കഴിയുന്ന ഭരതന്റെ കുടുംബത്തെ സഹായിക്കുന്നതിന് ഉദാരമായി സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കനറാ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയില്‍ 00813101073393 നമ്പര്‍ എസ്.ബി. അക്കൗണ്ടില്‍ (ഐ.എഫ്.സി കോഡ്-സി.എന്‍.ആര്‍.ബി.00008813) നിക്ഷേപിക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

No comments:

Post a Comment