Latest News

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകിരിച്ചു

പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഫെബ്രുവരിആറു മുതല്‍ ഒമ്പതു വരെ പെരുങ്കളിയാട്ടം നടക്കും.
സംഘാടക സമിതി രൂപീകരണം ക്ഷേത്രപരിസരത്ത് സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ' ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാ'ന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. നഗരസഭ' സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി വി കുഞ്ഞപ്പന്‍, വി ബാലന്‍, നഗരസഭാംഗങ്ങളായ ടി വി രജിത, പോത്തേരകൃഷ്ണന്‍, ധനത സുനില്‍ കുമാര്‍, വി പി സതീശന്‍, എം കെ ഷമീമ , വി നന്ദ കുമാര്‍, എ കെ.ശ്രീജ, കെ സി സ്മിത, കെ പി ഷിനി, ക്ഷേത്രം മുഖ്യ കോയ്മ എ കെ ഉണ്ണികൃഷ്ണന്‍, കോയ്മമാര്‍ എന്നിവര്‍ സംസാരിച്ചു. വി നാരായണന്‍ സ്വാഗതവും പി വി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ആയിരത്തിയഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് 1501 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി നാരായണന്‍ (ജനറല്‍ കണ്‍വീനര്‍), ഇ കെ പൊതുവാള്‍ (ചെയര്‍മാന്‍), പോത്തേര കൃഷ്ണന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ടി വി പ്രഭാകരന്‍ (ട്രഷറര്‍) എന്നി വര്‍ പ്രധാന ഭാരവാഹികളായി ഇരുപത്തിയാറ് സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.

No comments:

Post a Comment