Latest News

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: ഭാര്യയെ കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം ഭര്‍ ത്താവിന് ജീവപര്യന്തം തടവിനും ഒന്നരലക്ഷം പിഴയും തലശ്ശേരി അഡീഷണല്‍ സെഷന്‍സ്ഒന്നാംക്ലാസ്മജിസ്‌ട്രേട്ട്‌കോടതിവിധിച്ചു.
ചെറുപുഴ പ്രാപ്പൊയില്‍ താമസക്കാരിയും കോട്ടയം പൊന്‍ കു ന്നം സ്വദേശിയുമായ സിന്ധു(30)വിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി ജയന്‍ എന്ന ജയകുമാറി(40)നെകോടതിശിക്ഷവിധിച്ചത്
2008 ജൂലായ് ഇരുപത്തിയെട്ടിനാണ് കേസിനാസ്പദമായ സംഭവം. പരസ്ത്രീ ബന്ധം ചോ ദ്യം ചെയ്തതിന് രണ്ടാംഭര്‍ത്താവായജയകുമാര്‍ സിന്ധുവിനെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
അന്നത്തെ സി.ഐ അബ്ദു ള്‍ വാഹിദ് ഉള്‍പ്പെടെ പത്തൊമ്പത് സാക്ഷികളെയും ഇരുപത്തിയെട്ട് തൊണ്ടിമുതലുകളും കോ ടതി തെളിവായി സ്വീകരിച്ചു. അയല്‍വാസിയായ സോ മന്‍നായരുടെ പരാതിയിലാണ് പോലീ സ് കേസെടുത്തത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

No comments:

Post a Comment