Latest News

എല്‍ ഡി എഫ് ഗവണ്‍മെന്റ് ഒന്നാം വാര്‍ഷികവും പട്ടയ വിതരണവും നാളെ

പയ്യന്നൂര്‍ : പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ വാര്‍ഷിക ആഘോഷ ഉദ്ഘാടനവും പട്ടയ വിതരണവും റവന്യൂ വകപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് നിര്‍വ്വഹിക്കും. മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി. കൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി സ്വാഗതവും, മുഖ്യാതിഥിയായി പി.കരുണാകരന്‍ എം.പി.യും പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
ആലപ്പടമ്പ് വില്ലേജിലെ വെളിച്ചം തോട് ഭൂപ്രശ്‌നം ഏതാണ്ട് പൂര്‍ ണ്ണമായും, വെള്ളോറ വില്ലേജിലെ പുറവട്ടം, കായപ്പൊയില്‍ , പെരി ങ്ങോം വില്ലേജിലെ ചിറ്റടി , വെള്ളൂര്‍ വില്ലേജിലെ കണ്ടോത്ത് കിഴ ക്കേകൊവ്വല്‍ പ്രദേശത്തെ ഭൂപ്രശ്‌നവും ഭാഗീകമായി പരിഹരി ക്ക പ്പെടും.മറ്റ് പ്രദേശങ്ങളിലെ ഭൂപ്രശ്‌നവും പടിപടിയായി പരിഹരി ക്കു മെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.പയ്യന്നൂര്‍ മണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഹാരമാകാതെ കിടക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്കാണ് ഇതോടു കൂടി ശാശ്വത പരിഹാരമാകുന്നത്.

No comments:

Post a Comment