Latest News

ശക്തമായ കാറ്റിലും മഴയിലും വ്യാപക നഷ്ടം

പയ്യന്നൂര്‍: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നഷ്ടം. പയ്യന്നൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഗ്രിഫെസ്റ്റിന്റെ പ്രവേശന കവാടം തകര്‍ന്നു. ഇക്കാരണത്താല്‍ അഗ്രിഫെസ്റ്റ് പ്രദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചതായും പന്ത്രണ്ടിന് വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ടൗണിലെ കടകളുടെയും മറ്റും ബോര്‍ഡുകള്‍ കാറ്റില്‍ തകര്‍ന്നുവീണു. വീട്ടുപറമ്പിലെ ഫല വൃക്ഷങ്ങളും നിലംപതിച്ചു.
കനത്ത ഇടിമിന്നലില്‍ കാലിക്കടവ് കരക്കേരുവിലെ പുതിയവളപ്പില്‍ പാറ്റയുടെ (65)വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടുപറമ്പിലെ തെങ്ങിന് മിന്നലേല്‍ക്കുകയും വീടിന് മുകളില്‍ പതിക്കുകയുമായിരുന്നു. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
ശക്തമായ കാറ്റില്‍ കരിവെള്ളൂര്‍ തെരുവിലെ കെ.വി. നാരായണന്റെ വീടിനുമുകളില്‍ തെങ്ങ് കടപുഴകി വീണു. ആളപായമുണ്ടായില്ല.
ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ രാമന്തളിയിലും കാങ്കോലിലും വൈദ്യുത ലൈനുകള്‍ പൊട്ടിവീണു

No comments:

Post a Comment