Latest News

വ്യാപാരികള്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്കും കെ.എസ്.ഇ.ബി ഓഫീസിലേക്കും മാര്‍ച്ച് നടത്തി

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരിലെ കെ.എസ്.ഇ.ബി. ഓഫീസിലേക്കും പി. ഡബ്ല്യു.ഡി ഓഫീസിലേക്കും വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പയ്യന്നൂരില്‍ റോഡ് വികസനത്തോടനുബന്ധിച്ച് ടൗണില്‍ ഇലക്ട്രിക് ലൈന്‍ മാറ്റുന്നത് സംബന്ധിച്ച് ദിവസങ്ങളോളം വൈദ്യുതി സപ്ലൈ ഇല്ലാത്ത അവസ്ഥയില്‍ വ്യാപാരികള്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ചും മഴയെത്തും മുമ്പെ റോഡിന്റെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ് മാര്‍ച്ച് നടത്തിയത്. മെയ് ഇരുപത്തിയെട്ടിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് എ.ഇ ഉറപ്പ് നല്‍കി.
പ്രതിഷേധ പ്രകടനത്തിന് കെ.യു. വിജയകുമാര്‍, വി. നന്ദകുമാര്‍, ടി. ബിജു, എം.പിതിലകന്‍, പി.എന്‍. ശ്രീകല, ഇ. രാജലക്ഷ്മി, കെ.വി. നന്ദിനി, വി.പി. സതീശന്‍, സായികിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment