Latest News

വിവാഹനിശ്ചയം കഴിഞ്ഞ യുവതി കാമുകനോടൊപ്പം നാടുവിട്ടു

പയ്യന്നൂര്‍: നവവധു കാമുകനോടൊപ്പം നാടുവിട്ടു. വിവാഹനിശ്ച യം കഴിഞ്ഞ് അഞ്ചാം നാളാണ് കോറോംസ്വദേശിനിയും പയ്യന്നൂ ര്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വി ദ്യാര്‍ത്ഥിനിയുമായ പത്തൊമ്പതുകാരിയാണ് വീടുവിട്ടിറങ്ങിയത്. ചെറുപുഴ സ്വദേശിയായ യുവാവിനോടൊപ്പമാണ് യുവതി നാടുവിട്ടതെന്നാണ് സൂചന. ഇക്കഴിഞ്ഞ പതിനാലിന് കണ്ണൂര്‍ സ്വദേശിയായ യുവാവുമായി ജൂ ണ്‍മാസത്തില്‍ വിവാഹം നിശ്ചയിച്ചിരുന്നു.
ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ യുവതി കോറോത്തെ വീട്ടില്‍ നിന്നും ഇറങ്ങിപോയത്. പയ്യന്നൂരിലെ കമ്പ്യൂട്ടര്‍ ക്ലാസി ലെക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു യുവതി. രാത്രിയായിട്ടും എത്താത്തതിനെ തുടര്‍ന്ന് രാത്രിയോടെ ബന്ധുക്ക ള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചെറുപുഴയിലെ യുവാവിനെ ബന്ധപ്പെടുകയും സ്റ്റേഷനില്‍ഹാജരാവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

No comments:

Post a Comment