Latest News

പിക് അപ്പ് വാനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പയ്യന്നൂര്‍:കടല വണ്ടിയുമായി പോവുകയായിരുന്ന കടല വില്‍പനക്കാരന്‍ പിക് അപ്പ് വാനിടിച്ച് മരിച്ചു. പാടിയോട്ടുചാല്‍ വെങ്ങാട്ടെ പൊന്നത്ത് മുഹമ്മദ് കുഞ്ഞി(57)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെ പാടിയോട്ടുചാല്‍ പൊന്നംവയലിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ മു ഹമ്മദ് കുഞ്ഞിയെ നാട്ടുകാര്‍ ഉ ടന്‍ പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാ ല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. കടലവണ്ടിയില്‍ കെ.എല്‍.59-എച്ച്. 2305നമ്പര്‍ പിക് അപ്പ് വാനിടിച്ചായിരുന്നു അപകടം. കഴിഞ്ഞ അഞ്ച് വര്‍ഷമായി പാടിയോട്ടുചാല്‍ ടൗണില്‍ കടല വില്‍ പന നടത്തിവരികയായിരുന്നു. ഏറെക്കാലം പയ്യന്നൂര്‍ ടൗണില്‍ ചുമട്ടുതൊഴിലാളിയായും(ഐ.എന്‍.ടി.യു.സി) പിന്നീട് ചെറുപുഴ ഗോഡൗണില്‍ ചുമട്ടു തൊഴിലാളിയായും ജോലി ചെ യ്തിട്ടുണ്ട്.
മഠത്തിലാമല്‍ സൈനബയാണ് ഭാര്യ. നസീമ, അബ്ദു ള്‍ സലാം(പോലീസ്, എ.ആര്‍. ക്യാ മ്പ്, കാസര്‍കോട്), റസീന, അന്‍ ഷാദ് എന്നിവര്‍ മക്കളും നാസര്‍, സുലൈഖ, റാഫി എന്നിവര്‍ മരുമക്കളും ആലിക്കുട്ടി, ബീവി, കു ഞ്ഞാമിന, പരേതനായ കോയ എന്നിവര്‍ സഹോദരങ്ങളുമാണ്.
ചെറുപുഴ എസ്.ഐ സുകുമാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയമൃതദേഹംപരിയാരം മെ ഡിക്കല്‍ കോളേജ്ആശുപത്രിയില്‍പോസ്റ്റുമോര്‍ട്ടംനടത്തി യ ശേഷംഖബറടക്കംഉച്ചയ്ക്കുശേ ഷംവയക്കരജുമാമസ്ജിദില്‍ നടക്കും

No comments:

Post a Comment