Latest News

വെറുതെ വിട്ടു

പയ്യന്നൂര്‍: നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെള്ളൂര്‍ സലഫി സെന്ററിനടുത്ത് ജുമാ മസ്ജിദ് ഇടവഴിയില്‍ വെച്ച് 2011ജൂലായ് പത്തൊമ്പതിന് രാത്രി കമ്പി വടികൊണ്ട് തലക്കടിച്ചു ഗുരുതരമായി പരുക്കേല്‍പിച്ചുവെന്ന് ആരോപിച്ച് രാമന്തളി എട്ടിക്കുളം ബീച്ച് നാലുപുരപ്പാട്ടില്‍ കിഴക്കെപുരയില്‍ ഫൈസലിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് ചാര്‍ ജ്ജ് ചെയ്ത കേസ് പയ്യന്നൂര്‍ ജൂ ഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേ ട്ട് അല്‍ഷാരി വെറുതെ വിട്ടു.
താന്‍ നിരപരാധിയാണെ ന്നും തനിക്ക് സംഭവവുമായി ബ ന്ധമില്ലെന്നും തന്റെ ഭാര്യ വീട്ടുകാരുമായുള്ള അഭിപ്രായ വ്യ ത്യാസം കൊണ്ട് അവരുടെ ബ ന്ധുവായ അന്യായക്കാരന്‍ ത ന്നെ കള്ളക്കേസില്‍ പെടുത്തിയതായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം.
പ്രതിയുടെ വാദം സ്വീകരിച്ച കോടതി പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ടി.വി അജയകുമാര്‍ , അഞ്ജു സദന്‍ പി.വി എന്നിവര്‍ കോടതിയില്‍ ഹാജരായി.

No comments:

Post a Comment