Latest News

ചന്തേരയില്‍ സി.എച്ച് മന്ദിരത്തിന് തീയിട്ടു

ചന്തേര: കാലിക്കടവ് മത്സ്യമാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന പിലിക്കോട് മണ്ഡലം മുസ്ലിം ഓഫീസായ സി.എച്ച്. മന്ദിരത്തിന് അജ്ഞാതര്‍ തീയിട്ടു.ഇന്നലെ രാത്രിയിലാണ് സംഭവം.
ഓഫീസിനകത്തെ ഫോട്ടോയും ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്.ടൈല്‍സെല്ലാം ഇളകി മറിഞ്ഞനിലയിലാണ് കെട്ടിടം ഉപയോഗശൂന്യമായ നിലയിലാണ്. വിവരമറിഞ്ഞ് ചന്തേര എസ്.ഐയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുവേണ്ടി സാമൂഹ്യവിരുദ്ധര് ബോധപൂര്‍വ്വം നടത്തിയ അക്രമമാണ് ഇതെന്ന് പിലിക്കോ പഞ്ചായത്ത് മെമ്പര്‍ നിഷാം പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment