Latest News

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

നീലേശ്വരം:ധാന്യം പൊടിക്കാന്‍ മില്ലിലേക്ക് പോവുകയായിരുന്ന പന്ത്രണ്ടുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍.
നീലേശ്വരം കടിഞ്ഞിമൂലയിലെ നാണു(53)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെണ്‍കുട്ടി റൈസ് മില്ലിലേക്ക് പോകവെയാണ് സംഭവം. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment