Latest News

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചന്തേര: സുഹൃത്തു ക്കള്‍ ക്കൊ പ്പം കടലില്‍ കുളിക്കു ന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ യുവാവിന്റെ മതൃദേഹം കര ക്കടി ഞ്ഞു. ഉത്തര്‍പ്രദേശ് റായ്ബ റേ ലി സ്വദേശിയായ അഷ്‌റഫി ന്റെ(22) മൃതദേഹമാണ് ഇന്ന് രാവിലെ ആറ് മണിയോടെ മാവി ലാകടപ്പുറത്ത് കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം മാവിലാകടപ്പുറം പുലിമുട്ടില്‍ കുളിക്കുന്നതിനിടെയാണ് അഷ്‌റഫിനെ തിരമാലകളില്‍പെട്ട് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ ഗാര്‍ ഡും തീരദേശവാസികളും ഇന്ന ലെ അര്‍ധരാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും അഷ്‌റഫിനെ കണ്ടെത്താനായിരുന്നില്ല.
ഇതേ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി ഇന്ന് പുനരാരംഭിക്കാ നിരിക്കെ യാണ് മൃതദേഹം കരക്കടി ഞ്ഞ തായി കണ്ടെത്തിയത്. ചന്തേര പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപ ടികള്‍ക്കുശേഷം മൃതദേഹം പോ സ്റ്റുമോര്‍ട്ടത്തിനായി പരി യാരം മെഡിക്കല്‍ കോളജാ ശുപത്രി യിലേക്ക് മാറ്റി
രണ്ടുവര്‍ഷക്കാലമായി തൃക്കരി പ്പൂരില്‍ താമസിച്ചുവരി കയായി രുന്ന അഷ്‌റഫ് മിനി ഇന്‍ഡസ് ട്രിയല്‍ എസ്റ്റേറ്റില്‍ മരപ്പണി ചെ യ്തുവരികയായിരുന്നു. നാട്ടുകാ രും സുഹൃത്തുക്കളുമായ ഇമ്രാ ന്‍, ഇര്‍ഫാന്‍, അബ്ദുല്ല, മുഹമ്മദ് ഇമ്രാന്‍,തൗഫീഖ്എന്നിവര്‍ ക്കൊ പ്പമാണ് അഷ്‌റഫ് പുലി മുട്ടി ലെ ത്തിയത്. കുളിക്കു ന്നതിനിടെ തി രയില്‍പെട്ട അഷ്‌റഫിന്റെ കൈ യി ല്‍പിടിച്ച് മുഹ മ്മദ് ഇമ്രാന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെ ങ്കിലും പരാജയ പ്പെടുകയായി രുന്നു.നാട്ടില്‍ പ്ലസ്ടുപരീ ക്ഷയെഴുതിയ ശേഷം ഒരാഴ്ച മു മ്പാണ് അഷ്‌റഫ് തൃക്കരിപ്പൂരില്‍ തിരിച്ചെത്തിയത്. അഷ്‌റഫിന്റെ സഹോദരിയുടെ വിവാഹം നിശ്ച യിച്ചിട്ടുണ്ട്. ഇതിനായി നാട്ടി ലേ ക്ക് പോകാനുള്ള ഒരുക്ക ത്തി നിടെയാണ് അഷ്‌റഫിനെ മര ണം തട്ടിയെടുത്തത്.

No comments:

Post a Comment