Latest News

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം: സംഘാടകസമിതി രൂപീകരണം നാളെ

പയ്യന്നൂര്‍: പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം തായിനേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനൊരുങ്ങുന്നു. 2018 ഫിബ്രവരി ആറ്,ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന പെരുങ്കളിയാട്ടം നാടിന്റെ മഹോത്സവമാക്കി മാറ്റുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം മൂന്ന് മണിക്ക് ക്ഷേത്ര പരിസരത്തുവെച്ച് നടക്കും.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കലും അനുഗ്രഹഭാഷണവും നിര്‍വ്വഹിക്കും. ക്ഷേത്രം മുഖ്യ കോയ്മ എ.കെ. ഉണ്ണികൃഷ്ണന്‍, കോയ്മമാരായ ടി.സി.വി. മാധവന്‍ മാസ്റ്റര്‍, ടി.കെ കരുണാകരപൊതുവാള്‍, വി.എം. നാരായണപൊതുവാള്‍, കരിപ്പത്ത് ദിവാകരപൊതുവാള്‍, ഡോ. കെ.വി .കമലാക്ഷന്‍, കെ.പി. വിജയകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി. മോഹനന്‍, സി. രാജീവ്, എം. വിനോദ്, എന്നിവരും കൗണ്‍സിലര്‍മാരായ വി. ബാലന്‍, ടി.വി. രജിത, പോത്തേര കൃഷ്ണന്‍, ധനത സുനില്‍കുമാര്‍, വി.പി. സതീശന്‍, എം.കെ. ഷമീമ, വി. നന്ദകുമാര്‍, എ.കെ. ശ്രീജ, കെ.സി. സ്മിത, കെ.പി. ഷിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വി. നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും പി.വി. രാമകൃഷ്ണന്‍ നന്ദിയും പറയും.

No comments:

Post a Comment