Latest News

ഭര്‍തൃമതിയെയും മകനെയും കാണാനില്ലെന്ന് പരാതി

പയ്യന്നൂര്‍:ഭര്‍തൃമതിയെയും പന്ത്രണ്ട് വയസ്സുള്ള മകനെയും കാണാതായതായി പരാതി.
കരിവെള്ളൂര്‍ കൂക്കാനത്തെ നാല്‍പത്തിമൂന്നുകാരിയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
മാത്തില്‍ വൈപ്പിരിയത്തെ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകന്റെ ടി.സി. വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു യുവതി. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം മൊബൈല്‍ ഫോണില്‍ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ കൂടെ യുവതി നാടുവിട്ടതായും സൂചനയുണ്ട്. കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി.പയ്യന്നൂര്‍ എസ്.ഐ കെ.പി. ഷൈനാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment