Latest News

കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കര്‍ണ്ണന് തടവ്

ന്യൂഡല്‍ഹി: കോല്‍ക്കത്ത ഹൈ ക്കോടതി ജഡ്ജി ജസ്റ്റീസ് സി. എ സ്. കര്‍ണന് കോടതിയലക്ഷ്യ ത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇ ന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷ നായ ബെഞ്ചാണ് കര്‍ണ നെതി രായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെ യ്യാന്‍ ജസ്റ്റീസ് കര്‍ണന്‍ ഉത്തരവി ട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടു ത്തിരിക്കു ന്നത്.
ജസ്റ്റീസ് കര്‍ണനെ ഉടന്‍ ജയി ലിലടയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയാ യതിനാല്‍ ശിക്ഷാ വിധിയില്‍ നിന്നു കര്‍ണനെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും സുപ്രീം കോട തി വ്യക്തമാക്കി. ഈ വിധിയുമാ യി ബന്ധപ്പെട്ട് കര്‍ണന്റെ പ്ര സ്താ വനകള്‍ പ്രസിദ്ധീക രിക്കുന്നതിന് സുപ്രീം കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍ പ്പെടു ത്തുകയും ചെയ്തു.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേ ഹ റിനെയും സുപ്രീം കോടതി യിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വര്‍ഷത്തെ കഠിന തടവി നു ജസ്റ്റീസ് കര്‍ണന്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. എസ്‌സി /എസ്ടി ആക്ട് പ്രകാരം ജാതിവിവേചനം നടത്തി യെ ന്നും ന്യായാധിപനെന്ന തന്റെ സ്ഥാനത്തെ മാനിക്കാതെ ദളിത നായ തന്നെ അവഹേ ളി ച്ചെ ന്നും ജസ്റ്റീസ് കര്‍ണന്‍ പുറപ്പെ ടുവിച്ച വിധിന്യായത്തില്‍ വ്യ ക്തമാക്കിയിരുന്നു.
കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമു തല്‍ ജസ്റ്റീസ് കര്‍ണനെ നിയമ നിര്‍വഹണ ഭരണ ചുമതലക ളി ല്‍ നിന്നു ചീഫ് ജസ്റ്റീസ് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ, സുപ്രീം കോടതി യുടെ നിര്‍ദേശപ്രകാരം മേയ് നാലിന് ജസ്റ്റീസ് കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ അട ങ്ങുന്ന സംഘം എത്തിയിരുന്നു . എന്നാല്‍ ഇവരെ പരിശോധി ക്കാ ന്‍കര്‍ണന്‍അനുമതിനല്‍ കിയില്ല.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ ്ജി മാര്‍ക്കുമെതിരേ അഴിമതി ആ രോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാ നമന്ത്രി, പ്രതിപക്ഷനേതാവ് എ ന്നിവര്‍ക്ക് കത്തയച്ചതാണു ജ സ്റ്റീസ് കര്‍ണനെതിരേ കോടതി യലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.

No comments:

Post a Comment