Latest News

വിജയോത്സവവും അദ്ധ്യാപക സംഗമവും

പയ്യന്നൂര്‍ : പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്റെ വിദ്യാ'്യാസ പരിപാടിയായ ഇന്‍സൈറ്റിന്റെ ഭാഗമായി പയ്യന്നൂര്‍ മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ മുഴു വന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നതിനായി വിജയോ ത്സവവും അദ്ധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് പങ്കെടുക്കുന്ന പ്രസ്തുത പരി പാടിയെക്കുറിച്ച് വിശദമായി ആലോചിക്കുന്നതിനുള്ള ഒരു യോഗം ഇരുപത്തിയേഴിന് ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് എം.എല്‍.എ ഓഫീസില്‍ ചേരുന്നതാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ പേരുവിവരങ്ങള്‍ ബ ന്ധപ്പെട്ട സ്‌കൂള്‍ മുഖാന്തിരം മെയ് ഇരുപത്തിയെട്ടിനുള്ളില്‍പയ്യന്നൂര്‍ എം.എല്‍.എ ഓഫീസില്‍ എത്തിക്കണമെന്ന് എം.എല്‍.എ അറിയിച്ചു.

No comments:

Post a Comment