Latest News

കാട്ടുമൃഗശല്യത്തിനെതിരെ പ്രതിരോധ കൂട്ടായ്മ നാളെ

പയ്യാവൂര്‍: കാട്ടുമൃഗശല്ല്യത്തിനെതിരെ കാഞ്ഞിരക്കൊല്ലിയില്‍ കര്‍ ഷകജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കാട്ടുമൃഗ ങ്ങളെ വനത്തിനകത്തു തന്നെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും, വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മുഴു വന്‍ കൃഷിക്കാരുടെയും, കാര്‍ഷിക വിളകള്‍ക്കും ജീവനും സ്വത്തി നും സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നും, കേന്ദ്ര ഗവണ്‍ മെന്റിന്റെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്ത് കര്‍ഷ ക സുരക്ഷ ഉറപ്പുവരുത്തുന്ന രൂപത്തിലാക്കണമെന്നും ആവ ശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 25 ന് വൈകീട്ട് മൂന്നിന് കാത്തിരക്കൊല്ലി ടൗണില്‍ പി.കെ.ശ്രീമതി എം.പി.പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി ടി.എം.ജോഷി അധ്യക്ഷത വഹിക്കും. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി വത്സന്‍ പനോളി മുഖ്യ പ്രഭാഷണം നടത്തും.കാട്ടുമൃഗശല്യവും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ റിട്ട. ഫോറസ്റ്റ് റെയിഞ്ചര്‍ എം.പി.പ്രഭാകരന്‍, കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എം.വേലായുധന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.സി.എച്ച്.മേമി, പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികരി റവ.ഡോ.ജോസ് വെട്ടിക്കല്‍, കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളി വികാരി ഫാ.ജോസ് ആനാനിക്കല്‍ എന്നിവര്‍ ക്ലാസെടുക്കും വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ ആശംസകള്‍ നേരും.

No comments:

Post a Comment