Latest News

നഗരസഭ നിര്‍മ്മിച്ച പുതിയ ബൈപ്പാസ് റോഡ് പട്ടണത്തിലെ വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വ്വേകും

പയ്യന്നൂര്‍: ടൗണില്‍ നഗരസഭ നിര്‍മ്മിച്ച പുതിയ ബൈപ്പാസ് റോഡ് പട്ടണത്തിലെ വ്യാപാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. പുതിയ ബസ് സ്റ്റാന്റ് ഭാഗത്തുള്ള സ്ഥാപനങ്ങളില്‍ പര്‍ച്ചേസിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വരുന്നവര്‍ക്ക് ടൗണിലെ ഗതാഗത ക്കു രുക്കില്‍ നിന്നും മാറിയുള്ള സുഗമമായ വഴിയാണ് പുതിയ റോഡ്. റെയില്‍വേ മേല്‍പ്പാലം കടന്നും കാര ,തട്ടാര്‍ കടവ് പാലം കടന്നും വരുന്ന, വാഹനങ്ങള്‍ക്കും ചെറുപുഴ, കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്നവര്‍ക്കും പുതിയ ബസ് സ്റ്റാന്റ്ഭാഗത്ത് എത്താനും തിരിച്ചു പോകാനും പുതിയ റോഡ് വലിയ അനുഗ്രഹമായി മാറിയിരിക്കുന്നു.

No comments:

Post a Comment