Latest News

വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോ കുത്തികീറി നശിപ്പിച്ചു

പരിയാരം: ദേശീയപാതയില്‍ ചുടല മേരി എയ്ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചു. പരിയാരം കോരന്‍പീടികയില്‍ സ്റ്റുഡിയോ നടത്തുന്ന കെ.വി രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 13-വി.108 നമ്പര്‍ ആപേ ഓട്ടോറിക്ഷക്ഷയാണ് കുത്തിക്കീറി നശിപ്പിച്ച നിലയില്‍ ഇന്ന് രാവിലെ വീട്ടുകാര്‍ കണ്ടത്. ഓട്ടോയുടെ ബോഡി കുത്തിക്കീറുകയും പുറകിലെയും മുന്നിലെയും സീറ്റുകളും മറ്റും പൂര്‍ണ്ണ മാ യും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടതായിരുന്നു. ചുടല ബസ് സ്റ്റോപ്പിന് സമീപത്തെ ഓട്ടോസ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ സഹോദരന്‍ രഞ്ജിതാണ് ഓടിക്കാറ്. പരിയാരം പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment