Latest News

സര്‍വീസ് മുടക്കി സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ വിവാഹ ട്രിപ്പുകള്‍ക്ക് പോകുന്നു

കാഞ്ഞങ്ങാട്: സര്‍വീസ് മുടക്കി സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ വിവാഹ ട്രിപ്പുകള്‍ക്ക് പോകുന്നു. റൂട്ട് ബോര്‍ഡ് വെച്ചാണ് ബസുകള്‍ കല്ല്യാണ ട്രിപ്പ് പോകുന്നത് . ഇതുസംബന്ധിച്ച് നാട്ടുകാര്‍ പരാതി പ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്.ഞായറാഴ്ചകളില്‍ നിയമവിരുദ്ധമായി സ്വകാര്യ ബസു കള്‍ റൂട്ട് സര്‍വീസ് നടത്താതെ വിവാഹ ട്രിപ്പുകള്‍ക്ക് പോ കാറുണ്ട്. ഇപ്പോള്‍ മറ്റു ദിവസങ്ങളിലും ഇതാവര്‍ത്തിക്കുന്നത് യാത്ര ക്കാരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. മലയോരത്തെ യാത്രക്കാ രാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്.ചില ബസുകള്‍ പതിവ് ട്രിപ്പ് എന്ന മട്ടില്‍ ബോര്‍ഡ് വെച്ച് ഓടുന്നുണ്ടെങ്കിലും സ്‌റ്റോപ്പുക ളിലൊ ന്നും നിര്‍ത്താതെ പോവുകയാണ് ചെയ്യുന്നത്. നിയമം ലംഘിച്ചും ഉച്ചത്തില്‍ അറുബോറന്‍ ഗാനങ്ങള്‍ വെച്ചും രണ്ടു മണിക്കുറുകളോളം സഞ്ചരിക്കുന്ന ബസുകളെക്കുറിച്ച് പലതവണകളായി പരാതിപ്പെട്ടിട്ടും അധികൃതര്‍ മുഖവിലക്കെടുക്കുന്നില്ല.

No comments:

Post a Comment