Latest News

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നീട്ടല്‍;തുക അനുവദിച്ചു

പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നീ ട്ടുന്നതിനുള്ള മുഴുവന്‍ തുകയും സി. കൃഷ്ണന്‍ എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു. നിലവിലുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കിഴക്ക് ഭാഗത്തേക്കാണ് നീ ട്ടുന്നത്. ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് 88,46904 രൂപ യുടെ എസ്റ്റിമേറ്റ് റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട് ഇതില്‍ എസ്റ്റിമേറ്റ് ത യ്യാറാക്കുന്നതിനായുള്ള 1,73509 രൂപ പയ്യന്നൂര്‍ നഗരസഭ റയി ല്‍വേക്ക് നല്‍കിയിരുന്നു. എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ഗുഡ്‌സ് ട്രെയിനുകള്‍ മിക്ക സമയത്തും നാലാമത്തെ ട്രാക്കില്‍ നിര്‍ ത്തിയിടുന്നതിനാല്‍ കിഴക്കുഭാഗത്തുള്ള നാട്ടുകാരും യാത്രക്കാര്‍ക്കും പ്ലാറ്റ്‌ഫോമില്‍ എത്തണമെങ്കില്‍ നിര്‍ത്തിയിട്ട ട്രെയിനടിയിലൂടെ ജീവന്‍ പണയപ്പെടുത്തി നുഴഞ്ഞ് കയറണം. എ ക്ലാസ് റെയില്‍വേ സ്റ്റേഷനായ പയ്യന്നൂരിന്റെ വികസനത്തിനു കൂടി ഇത് ഉപകരിക്കും. നിലവില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കു മാത്രമേ ഫൂട്ട് ഓവര്‍ ബ്രിഡ്ജുള്ളു.

No comments:

Post a Comment