Latest News

വെള്ളൂര്‍ -കോത്തായിമുക്ക് -പെരിങ്ങോം റോഡ് മെക്കാഡം ടാറിങ്ങ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ മലയോര മേഖലയിലെ പ്രധാന റോഡായ വെള്ളൂര്‍ -പാടിയോട്ടുചാല്‍ - പുളിങ്ങോം റോഡ് കോ ത്താ യിമുക്ക് മുതല്‍ പെരിങ്ങോം വരെയുള്ള ഭാഗം മെക്കാഡം ചെയ്യു ന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. സി.ആര്‍.എഫില്‍ പെടുത്തി പന്ത്രണ്ട് കോടി രൂപയാണ് മെക്കാഡം ടാറിങ്ങ് നടത്താന്‍ അനുവദിച്ചത്.
ചട്ടഞ്ചാലിലെ കെ.മൊയ്തീന്‍ കുട്ടി ഹാജിയാണ് പ്രവൃത്തി കരാറെടുത്തത്. കയറ്റം കുറയ്ക്കല്‍, വളവ് നിവര്‍ത്തല്‍, ഓവുചാല്‍ നിര്‍മ്മാണം, കലുങ്ക് നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴുമീറ്റര്‍ വീതിയില്‍ പതിനഞ്ച് കി.മീറ്റര്‍ റോഡാണ് മെക്കാഡം ടാറിങ്ങ് നടത്തുക. പെരിങ്ങോം മുത ല്‍ ചെറുപുഴ വരെയുള്ള ബാക്കി ഭാഗം ഇപ്പോള്‍ മെക്കാഡം ടാറിങ്ങ് നടന്നു വരുന്നുണ്ട്.

No comments:

Post a Comment