Latest News

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് രൂപീകരിച്ചു

ചെറുപുഴ: ചെരുപുഴയിലെ വ്യാപാരി സംഘടന പിളര്‍ന്നു. നിലവിലെ വ്യാപാരി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള ഒരു വിഭാഗം കെ. ഹസ്സന്‍കോയ നേതൃത്വം നല്‍കുന്ന കേരള വ്യാപാരി- വ്യവസായി ഏകോപനസമിതിയുടെ പുതിയ യൂനിറ്റായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.
ചെറുപുഴയിലെ എ.കെ. ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ സി.എം. ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.എഫ്. സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി സി.എം. ബേബി(പ്രസിഡണ്ട്), ടി.ബി. പ്രസാദ്(ജനറല്‍ സെക്രട്ടറി), വി.പിന്‍ പി(ഖജാന്‍ജി) എന്നിവരെ ഭാരവാഹിളായും പതിനഞ്ചംഗ പ്രവര്‍ത്തക കമ്മിറ്റിയെയുംതെരഞ്ഞെടുത്തു.

No comments:

Post a Comment