Latest News

വനിതാ മന്ത്രിമാരും എം.എല്‍എമാരും രാജിവെക്കണം-കെ.എസ്.എസ്.പി.എ

പയ്യന്നൂര്‍: മൂന്നാറിലെ സ്ത്രീ തൊഴിലാളികളെ സമൂഹത്തില്‍ മോശക്കാരായി അപമാനിച്ച മന്ത്രി എം.എം. മണിയെ ബോധപൂര്‍വ്വം നിയമസഭയില്‍ ന്യായീകരിച്ച് സാംസ്‌കാരിക കേരളത്തിന് അപമാനുമുണ്ടാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ ഏറാന്‍മൂളിയായി നില്‍ക്കാതെ അന്തസ്സായി മന്ത്രി സ്ഥാനങ്ങളും എം.എല്‍.എസ്ഥാനങ്ങളും രാജിവെച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ശൈലജ ടീച്ചറും മറ്റ് ഇടതുപക്ഷ മുന്നണി എം.എല്‍.എമാരും കേരളത്തിലെ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കണമെന്ന് ഗാന്ധിമന്ദിറില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്. പി.എ)പയ്യന്നൂര്‍ നിയോജകമ ണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ വനിതാ മന്ത്രിമാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ആത്മാര്‍ത്ഥതയോടെയായിരുന്നു എന്ന് വിലയിരുത്താനാവുകയുള്ളുവെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ ടി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഭാസ്‌കരന്‍, ലളിത ടീച്ചര്‍, ഗോവിന്ദന്‍ നമ്പി, എ.വി. തമ്പാന്‍, സി.വി. രാജഗോപാലന്‍, പ്രൊഫ. വി. ഇന്ദിര, പ്രൊഫ. എം.ജി. മേരി, കെ.വി. ലക്ഷ്മണന്‍, എന്‍. ലക്ഷ്മണന്‍, യു.കെ സുരേന്ദ്രന്‍, വി.വി പുരുഷോത്തമന്‍, കെ.എം. ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. സി. കൃഷ്ണന്‍ സ്വാഗതവും ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു

No comments:

Post a Comment