Latest News

കശാപ്പ് നിയന്ത്രണം സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരു: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് കെ.പി.സി.സി പ്രസിഡണ്ട് എം.എം. ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.കൂടാതെഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഇന്നലെ മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

No comments:

Post a Comment