Latest News

കുഞ്ഞിനെ അപായപ്പെടുത്താന്‍ശ്രമം: വണ്ടിതട്ടിമരിച്ച മാതാവിനെതിരെ കേസ്

പയ്യന്നൂര്‍:യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിക്കെതിരെ കേസ്. ഇക്കഴിഞ്ഞ ശനിയാഴ്ച കൊറ്റി എഫ്.സി.ഐ ഗോഡൗണിന് സമീപം തീവണ്ടി തട്ടി മരിച്ച പിലാത്തറ പരീക്കാംതടത്തെ സഹീദ(29)ക്കെതിരെയാണ് മകന്‍ രണ്ടര വയസ്സുകാരന്‍ സഹീലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കാരണത്താലാണ് പോലീസ് കേസെടുത്തത്.
നീലേശ്വരം കോട്ടപ്പുറത്തെ സമീറിന്റെ ഭാര്യയായ സഹീദ മകനെയും കൂട്ടി പിലാത്തറയില്‍ നിന്ന് പയ്യന്നൂരിലെത്തുകയായിരുന്നു. അപകടത്തില്‍ യുവതി തല്‍ക്ഷണം നരിക്കുകയും മകന്റെ ഇരുകാലുകളും അറ്റുപോവുകയും ചെയ്തിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായ കുട്ടി സുഖം പ്രാപിച്ചുവരുന്നു. കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ യുവതി തീവണ്ടിക്ക് മുന്നില്‍ ചാടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

No comments:

Post a Comment