Latest News

'സേവ് വാട്ടര്‍ സേവ് നേച്വര്‍' എന്ന മുദ്രാവാക്യവുമായി സൈക്കിളില്‍ ഗോവവരെ

പയ്യന്നൂര്‍: സേവ് വാട്ടര്‍ സേവ് നാച്വര്‍ എന്ന സന്ദേശവുമായി എറാണാകുളം മുതല്‍ ഗോവ വരെ കിലോമീറ്റര്‍ പിന്നിട്ട് ഒരു ചെറുപ്പക്കാരന്‍. തിരുമേനി താബോറിലെ ജ്യോതിഷാ(26)ണ് സൈക്കിളില്‍ പരിസ്ഥിതി സന്ദേശവുമായി യാത്രക്ക് തുടക്കം കുറിച്ചത്. എറണാകുളത്ത് നടന്ന ചടങ്ങില് കൗണ്‍സിലര്‍ പി.ജെ. ജോമോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പയ്യന്നൂരിലെത്തിയ യാത്രക്ക് പെരുമ്പയില്‍ പത്ത് മണിയോടെ സ്വീകരണം നല്‍കി.
ചെറുപുഴ താബോറിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ജിജോ കൂട്ടങ്കല്‍, സനല്‍ തറപ്പേല്‍, സില്‍വി മഠത്തികുന്നേല്‍, ജിസ് മാമ്പുഴയ്ക്കല്‍, ജെയ്‌സണ്‍ കനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

No comments:

Post a Comment