Latest News

മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവില്‍പന; ഉടമയും കൂട്ടാളിയും പിടിയില്‍

കാസര്‍കോട്:മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടത്തു ന്നതായുള്ള രഹസ്യ വിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം മുപ്പത് പാക്കറ്റോളം കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. മെഡി ക്കല്‍ ഷോപ്പുടമയെയും മറ്റൊരാളെയും എക്‌സൈസ് കസ്റ്റഡി യിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
ഇന്നലെ രാത്രി എട്ടര മണിയോടെയാണ് ബന്തിയോട്ടെ ഒരു മെ ഡിക്കല്‍ ഷോപ്പിന്റെ വരാന്തയില്‍ വെച്ച് മുപ്പത് പാക്കറ്റ് കര്‍ണാടക മദ്യം പിടികൂടിയത്. മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്.
ആവശ്യക്കാരെന്ന വ്യാജേനയാണ് എക്‌സൈസ് മെഡിക്കല്‍ ഷോ പ്പിലെത്തിയത്. പിന്നീട് മെഡിക്കലിന്റെ വരാന്തയില്‍ വെച്ച് മദ്യം പിടികൂടുകയായിരുന്നു. മദ്യ വില്‍പനയില്‍ മെഡിക്കല്‍ ഷോപ്പ് ഉട മയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

No comments:

Post a Comment