Latest News

അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

അന്നൂര്‍: അരനൂറ്റാണ്ടിലേറെ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപക അവാര്‍ഡ് ദോതാവുമായിരുന്ന സി.കെ. ശേഖരന്‍ മാസ്റ്ററുടെ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഇരുപത്തിയഞ്ചിന് വ്യാഴാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് കേളപ്പജി സ്മാരക വില്ലേജ് ഹാളിലാണ് പരിപാടി. ജില്ലയിലെ മികച്ച ഗ്രന്ഥാലയ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖേന അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയമാണ്. 10,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി. ഗോപകുമാര്‍ കെ.എം. പരമേശ്വരന്‍ നമ്പീശിന് സമ്മാനിക്കും.

No comments:

Post a Comment