Latest News

എം.എം. മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തെക്കുറിച്ച് മര്യാദവിട്ട ഭാഷയില്‍ പ്രസംഗിച്ച കേസില്‍ മന്ത്രി എം.എം. മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷ നായ ബഞ്ച് വ്യക്തമാക്കി.
കോടതി സദാചാര പോലീസാകാന്‍ ഉദേശിക്കുന്നില്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണ്. കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാ ക്കി. മന്ത്രിയെന്ന നിലയില്‍ വാക്കുകള്‍ ഉപയോഗിക്കുന്‌പോള്‍ സൂക്ഷി ക്കണം. മുഖ്യമന്ത്രി മന്ത്രിമാരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പൊമ്പിള ഒരുമൈ സമരത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ മണി സത്യപ്രതിജ്ഞാ ലംഘനം നടത്തി യെന്നാണ് ഹര്‍ജിയിലെ ആരോപണം.

No comments:

Post a Comment