Latest News

രാമന്തളിയിലെ അമ്മമാര്‍ക്കും അമ്മൂമമാര്‍ക്കും ബിഗ് സല്യൂട്ട്

പി.എം. ബാലകൃഷ്ണന്‍
ഏഴിമല നാവിക അക്കാദമി പുറംതള്ളിയ മാലിന്യത്തില്‍ നിന്നും മുക്തിനേടാന്‍, ശുദ്ധമായ കുടിവെള്ളത്തിനായുള്ള മൗലീകാവാകാശം സംരക്ഷിക്കാന്‍ രാമന്തളിയിലെ അമ്മമാരും പെങ്ങന്‍മാരും ഉശിരോടെ ഒറ്റക്കെട്ടായി തങ്ങളുടെ ആങ്ങളമാരെ വിശ്വാസത്തില്‍ എടുത്തു ജന ആരോഗ്യസംരക്ഷണ സമിതി നടത്തിയ പോരാട്ടം ഉജ്വലവിജയം നേടിയതിന് ബിഗ്‌സല്യൂട്ട് ചെയ്യട്ടെ. ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ എന്നു ചോദിച്ചു കൊണ്ട് ദിവസങ്ങള്‍ക്കു മുമ്പ് ഇതേ പേജില്‍എഴുതുകയുണ്ടായി.
എണ്‍പത്തിയഞ്ച് ദിവസം നീണ്ട സഹനസമരം. ഇന്നു വ്യവസ്ഥാപിത കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ചിന്തിക്കാന്‍ കഴിയുന്നതല്ല. ആറു ദിവസം പന്തലുകെട്ടി ഇരുന്നു മുഖ്യമന്ത്രിയുടെ ഒരു നിസ്സാര നടപടിക്ക് മുമ്പില്‍ കീഴടങ്ങി പിന്തിരിഞ്ഞഅനുഭവം കണ്ടതായിരുന്നല്ലോ. ഇവിടെ എതിര്‍പ്പിന്റെ കുന്തമുന അനീതിക്കെതിരെ തിരിക്കാന്‍ കഴിഞ്ഞു എന്നതിലൂടെ സംഘാടക മികവിനെ അഭിനവന്ദിച്ചേ മതിയാകൂ. അവസാനം നേവല്‍ അധികൃതര്‍ നേരിട്ടു ഇറങ്ങി സമരപന്തലില്‍ എത്തിച്ചത് തന്നെ മറ്റു സമരങ്ങളില്‍ ഒന്നും കാണാന്‍ കഴിയാത്തതാണ്. അതിനു മാത്രം തികച്ചും അക്രമരഹിതമായി സമരത്തെ മാറ്റിതീര്‍ക്കാന്‍ സമര നേതൃത്വത്തിനു കഴിഞ്ഞു എന്നത് മറ്റുള്ളവര്‍ക്ക് പാഠമാകണം. മാലിന്യപ്ലാന്റ് സമയബന്ധിതമായി ഒഴിവാക്കാനും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും വികേന്ദ്രിച്ചു വിടാനുമുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥ ലഭിക്കുന്നതിനു സമരസമിതി കാണിച്ച ജാഗ്രത രാമന്തളി പഞ്ചായത്ത് അധികൃതര്‍ കണ്ടുപഠിക്കണം. ദാസ്യവൃത്തിയിലൂടെയും ശുപാര്‍ശകളിലൂടെയും സ്വന്തം കാര്യങ്ങള്‍ കാണാന്‍ മാത്രം പരിശീലിച്ചവര്‍ അത് അവസാനിപ്പിക്കാനായി. ജനങ്ങളുടെ വോട്ടു നേടി അധികാരത്തിലെത്തിയവര്‍ ജനവിരുദ്ധത കാണാതിരിക്കുകയായിരുന്നു. അതിനെയതിരായി പഞ്ചായത്ത് തലത്തില്‍ എടുക്കേണ്ട നടപടികള്‍ എടുക്കാതിരിക്കുക. ഇതൊക്കെ സമരത്തിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിലവിലുള്ള പഞ്ചായത്ത് ഭരിക്കുന്നവര്‍ അതവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. ജനങ്ങളുടെ പ്രതികരണം ആ നിലയിലേക്ക് മാറേണ്ടതുണ്ട്. ഇത്രമാത്രം സ്ത്രീ പങ്കാളിത്തവും അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും സമീപകാലത്ത് മറ്റൊരു സമരത്തിനും കാണാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ സഹനസമരം പുതിയൊരു ചരിത്രം സൃഷ്ടിച്ചി രിക്കയാണ്.പരിസ്ഥിതി വിഷയം വൈകിയാണെ ങ്കിലും ഇന്ന് പലരും ഏറ്റെടുക്കുമ്പോഴും ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയ തിനെതിരായി പ്രതികരണം വളര്‍ത്താന്‍ ഏറ്റവും വലിയ യുവജന സംഘടനയെ കാണുകയു ണ്ടായില്ല. ആ സ്ഥാനത്തേ ക്ക് മറ്റു പലരും എത്തിയത് കാണുക. പ്രശ്‌നം പരി ഹരിക്കപ്പെടു
മ്പോള്‍ സ്ഥലം എം. എല്‍. എയെയും പഞ്ചായത്ത് പ്രസിഡ ണ്ടിനെയും കണ്ടതേയില്ല. ഇന്ന് നേടിയെടുത്ത വിജയം നിലനിര്‍ത്താന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. എതിരാളികള്‍ വളരെ ശക്തരും എപ്പോഴും മാറാന്‍ സാധ്യതയു ള്ളവരുമാണ്. ഈ വിജയം ഉള്ളാലെ ഇഷ്ടപ്പെടാ ത്തവരെ കണ്ടേക്കാം. അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങുന്നത് കാണാതെ പോകുകയാണ്. മറ്റു പലര്‍ക്കും ഇല്ലാത്ത സ്‌പേസ് ഉണ്ടാക്കി കൊടു ക്കുന്നത് ഗതികേടുകൊണ്ടു മാത്രമല്ല അതിനുള്ള ശരിയായ ബോധവും ധീരതയും സഹനവും ഉണ്ടാവാത്തതാണ്. സമരം ത്യാഗമാണെന്നിരിക്കെ വലിയൊരു ത്യാഗത്തിന് തയ്യാറായ രാമന്തളിയിലെ അമ്മപെങ്ങന്മാരുടേയും കുട്ടികളുടേയും യുവതിയുവാക്കളുടേയും എല്ലാം മുമ്പില്‍ നമിക്കുന്നു.

No comments:

Post a Comment