Latest News

പ്രതിഷേധിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂരിലെ വി.വി. ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള പുതുമ ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധരുടെ കരിഓയില്‍ പ്രയോഗവും മദ്യകുപ്പി ചില്ല് പ്രയോഗവും നടന്നു. രാത്രികാലങ്ങളില്‍ ഇതിന് മുമ്പും കരിവെള്ളൂരില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി സമിതി കരിവെള്ളൂര്‍ യൂനിറ്റിന്റ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. യോഗത്തില്‍ ടി.പി. ജലീല്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. വിജയന്‍, എം.വി. തമ്പാന്‍, എം. രാമകൃഷ്ണന്‍, എം. കൊട്ടന്‍,പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment