Latest News

ബിജുവധം: തിരിച്ചറിയല്‍ പരേഡ് ഇന്ന് വീട്ടുടമയും പ്രതിയാകും വടിവാള്‍ കണ്ടെത്തി

പയ്യന്നൂര്‍: ആര്‍.എസ്. എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലു ള്ള പ്രതികളായ കക്കംപാറയിലെ നടുവിലെ പുരയില്‍റിനീഷ്, പരുത്തിക്കാട്ടെ കെ.വി. ജ്യോതിഷ് എ ന്നിവരുമായി അന്വേഷണം സം ഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച വടിവാള്‍ കണ്ടങ്കാ ളി റെയില്‍വെ ഗെയ്റ്റിന് സമീ പത്തെ കുറ്റിക്കാട്ടില്‍ വെച്ച് ക ണ്ടെത്തി. മുതിയലത്തെ വീട്ടില്‍ നിന്നും കൃത്യത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി. എസ്.ഐ.കെ.പി. ഷൈ നും സംഘവുമാണ് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്.
സംഭവ ശേഷം ഇന്നോവ കാ റില്‍ പുന്നക്കടവ് വഴി കണ്ടങ്കാളിയിലൂടെ രക്ഷപ്പെടുന്നതിനിടെവാ ള്‍ ഉപേക്ഷിച്ചശേഷം കോറോം മു തിയലത്തെ വീട്ടില്‍ ഒളിവില്‍ ക ഴിയുകയായിരുന്നു.
പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടുടമയെ പോലീസ് ചോ ദ്യം ചെയ്തു. ഇയാളെ കേസില്‍ പ്രതി ചേര്‍ക്കും.
കണ്ടെടുത്ത ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായിപോലീസ് ശ്രമം തുടങ്ങി. ര ണ്ട് പ്രതികളെയും ഇന്ന് രാവിലെ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
അതേസമയം കേസില്‍ റി മാന്റില്‍ കഴിയുന്ന, ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ക മ്മി റ്റി ട്രഷററും, സി.പി.എം രാമന്തളി ലോക്കല്‍ കമ്മിറ്റി അംഗവുമായ കുന്നത്തെരുവിലെ ടി.പി. അനൂപിനെയും പാണത്താന്‍ സത്യനെ യും ഇന്ന് കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡി ന് വിധേയമാക്കും. കൊല്ലപ്പെട്ട ബിജുവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച കക്കംപാറയിലെ ബി.ജെ.പി പ്രവര്‍ത്തകനും ദൃക്‌സാക്ഷിയുമായ പണ്ടാരവളപ്പില്‍ രാ ജേഷ് തിരിച്ചറിയല്‍ പരേഡിന് ഹാജരാകും.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്ര തികളെയാണ് അന്വേഷണ സം ഘം ഇതിനകം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞത്. ഇവരുടെപങ്ക് വ്യക്തമായ സാഹചര്യത്തില്‍ മറ്റ് രണ്ട് പ്രതികളെകുറിച്ച് പോ ലീസ് അ ന്വേഷണം ഊര്‍ജ്ജിതമാക്കി. കു ന്നരുവിലെ പ്രജീഷ് എന്ന അനിയന്‍കുട്ടന്‍ വിദേശത്തേക്ക് കടന്നുവെങ്കിലും ഇയാള്‍ സംഭവ സമയത്ത് ഉണ്ടായിരുന്നതായി വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചു. സൈബര്‍ സെല്ലിന്റെ സ ഹായത്തോടെ ഫോണ്‍കോളുക ള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യത പോലീസ് തിരിച്ചറിഞ്ഞത്.
ഒരു പ്ര തിയെക്കുറിച്ച് ഇപ്പോ ഴും അവ്യക്തത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട യ ഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനു ള്ള അന്വേഷണം പോലീസ് ഊ ര്‍ജ്ജിതമാക്കിയിരിക്കുകയാണ്.റി മാന്റില്‍ കഴിയുന്ന അഞ്ചാംപ്രതി കക്കംപാറയിലെ വടക്കുമ്പത്ത് ജി തിന്റെ കസ്റ്റഡി അപേക്ഷ കോ ടതി ഇന്ന് പരിഗണിക്കും.

No comments:

Post a Comment