Latest News

രജതജൂബിലി: സമാപനം ഞായറാഴ്ച

കരിവെള്ളൂര്‍: ആണൂര്‍ കിഴക്ക് കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം രജത ജൂബിലി ആഘോഷത്തിന്റെ സമാപനം ഇരുപത്തിയെട്ടിന് ഞായറാഴ്ചവൈകുന്നേരം ആറരമണിക്ക് നടക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ എം. അമ്പുക്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇ.പി. കരുണാകരന്‍ പഴയകാല പ്രവര്‍ത്തകരെ ആദരിക്കും. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വൈക്കത്ത് നാരായണന്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. കെ. നാരായണന്‍, സി. ഗോപാലന്‍, എം.വി അപ്പുക്കുട്ടന്‍, വാര്‍ഡ്‌മെമ്പര്‍ ടി.വി.വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി. സുരേഷ് സ്വാഗതവും വായനശാലാ പ്രസിഡണ്ട് വി. ബാബു നന്ദിയും പറയും.
തുടര്‍ന്ന് രാത്രി എട്ട് മണിക്ക് നാടന്‍പാട്ടിന്റെ രാജകുമാരന്‍ കലാഭവന്‍ മണിയുടെ നിരവധി ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച നാടന്ടപാട്ടുകാരന്‍ മണിത്താമരഒരുക്കുന്ന കണ്ണൂര്‍ സിംഫണി ഓറ്ക്കസ്ട്രയുടെ ഗാനമേളനടക്കും.
2016 ആഗസ്തില്‍ അന്നത്തെ മന്ത്രിയായിരുന്ന ഇ.പി. ജയരജാനാണ് രജതജൂബിലി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് സഹവാസ ക്യാമ്പ്, വനിതാക്യാമ്പ്,ഫുട്‌ബോള്‍ ക്യാമ്പ്, ആരോഗ്യക്യാമ്പ് തുടങ്ങി വിവിധ പരിപാടികള്‍ നടത്തിയിരുന്നു.

No comments:

Post a Comment