Latest News

കുപ്പത്ത് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്

മൂന്നുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തളിപ്പറമ്പ്: ദേശീയപാതയില്‍ കു പ്പം മരത്തക്കാട്ട് മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്ന് പിഞ്ചുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കര്‍ണ്ണാടക ഷിമോഗയില്‍ താ മസിച്ചുവരുന്ന ആലപ്പുഴ ചെന്നിത്തല സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. 
ആലപ്പുഴയിലെ മാവേലിക്കര നാണുവിന്റെമകന്‍ വിജയന്‍ (60), മകള്‍ സത്യവാണി(26), ബന്ധുക്കളായ പല്ലവി(25), ശ്രീകാന്ത് (35) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടുംനാലുംവയസ്സുള്ളമൂന്നു കു ട്ടികള്‍അത്ഭുകരമായിരക്ഷപ്പെട്ടു. 
നിയന്ത്രണം വിട്ട മീന്‍ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് പാ ഞ്ഞുകയറി. ഇന്ന് പുലര്‍ച്ചെ അ ഞ്ച് മണിയോടെയാണ് അപകടം.
മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എ. 20-ഡി. 2595നമ്പര്‍ മിന്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. കാര്‍യാത്രക്കാരുടെ നിലവിളി കേട്ട് ഓടിയെത്തി യ പരിസരവാസികള്‍ പരുക്കേറ്റവരെ ഉടന്‍ പരിയാരംമെഡിക്ക ല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈമാസം പന്ത്രണ്ടിന് നടക്കുന്ന ബന്ധുവി ന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഷിമോഗയില്‍ നിന്നും ചെ ന്നിത്തലക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.

No comments:

Post a Comment