Latest News

കണ്ണന്‍ഗുരുക്കള്‍ പുരസ്‌കാര സമര്‍പ്പണം ഇന്ന്

പയ്യന്നൂര്‍: കോല്‍ക്കളി ആചാര്യന്‍ ഇടവലത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ അനുസ്മരണവും പുരസ് കാര സമര്‍പ്പണവും ഇന്ന് പയ്യന്നൂര്‍ തെരുവില്‍ നടക്കും. സം ഗീത നാടക അക്കാദമിയുടെയും ഫോക് ലോര്‍ അക്കാദമിയുടെ യും അവാര്‍ഡ് ജോതാവും പയ്യന്നൂര്‍ കോല്‍ക്കളി അതിന്റെ തനിമ നഷ്ടപ്പെടാതെ സംരക്ഷിച്ചുവന്നവരില്‍ പ്രമുഖനായിരുന്നു കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍. ഗുരുക്കളുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കുടുംബാംഗങ്ങളോടെ സഹകരണത്തോ െമൈത്രി ആര്‍ട്‌സ് ആ ന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കളരി മേഖലയില്‍ മികച്ച സംഭാവന നല്കിയ പി.വി. നാരായണന്‍ഗുരുക്കള്‍ക്ക് ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ. നമ്പ്യാര്‍ പുരസ്‌കാരം സ മ്മാനിക്കും. രാത്രി എട്ടര മണിക്ക് മൈത്രി കലാകുടുംബം അവതരിപ്പിക്കുന്ന നാട്യ നൃത്ത ദൃശ്യവിരുന്ന് അരങ്ങേറുമെന്ന് സി. സ ന്തോഷ്,ടി.ടി.വി. സതീഷ് കുമാര്‍, വി.വി. പ്രസൂണ്‍, ഡോ.എ.കെ. വേണുഗോപാലന്‍, കെ.പി. ബാ ബുരാജ്, കെ.വി. രാധാകൃഷ്ണന്‍, ഷാജി പി.വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment