Latest News

ബസ്സ് ഡ്രൈവര്‍ വിജയന്റെ കുടുംബത്തിന് കൈത്താങ്ങായി മലയോര ബസ്സുകള്‍ നാളെ കാരുണ്യയാത്ര നടത്തും

പയ്യന്നൂര്‍: തികച്ചും ആകസ്മികമായ മരണത്തെ തുടര്‍ന്ന് നിരാലംബമായ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ സഹായിക്കാനായി പയ്യന്നൂരില്‍ നിന്നും പുറപ്പെടുന്ന മലയോര ബസ്സുകളെല്ലാം നാളെ കാരുണ്യയാത്ര നടത്തും.
കഴിഞ്ഞ ദിവസം മരണപ്പെട്ട ചൂരലിലെബസ്സ് ഡ്രൈവര്‍ പി. വിജയന്റെനിര്‍ദ്ധന കുടുംബ ത്തെ സഹായിക്കാനാണ് ബസ്സുകള്‍ ഒരു ദിവസം മുഴുവന്‍ കാരുണ്യയാ ത്ര നടത്തുന്നത്.
ശ്രീകൂര്‍മ്പ ട്രാവല്‍സ് ബസ്സി ലെ ഡ്രൈവറായ ചൂരലിലെ പി. വിജയന്‍ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ ക്യാന്‍സര്‍ ബാധിച്ച് കഴി ഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അസുഖം തിരിച്ചറിഞ്ഞ് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രോഗം പടര്‍ന്നതുകാരണം മര ണം കീഴടക്കുകയായിരുന്നു. വിജയന്റെ മരണത്തോടെ വിജയന്റെ ഭാര്യയും വിദ്യാര്‍ ത്ഥികളായ രണ്ട് കുട്ടികളും നിരാലംബരായി. ചികിത്സക്കും ശസ്ത്രക്രിയക്കുമായി ആറുലക്ഷത്തില്‍ പരംരൂപ ചെലവ് വന്നു. നേരത്തെയുള്ള കടബാധ്യതയും നി ല വിലുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇതര സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നവിജയന്റെആകസ്മിക നി ര്യാണംസഹപ്രവര്‍ത്തകര്‍ ക്കും സ്ഥിരം യാത്രക്കാര്‍ക്കും തീരാ വേദനയായി. വിജയന്റെ നിര്‍ദ്ധന കുടുംബത്തെ സഹായിക്കാനായി പയ്യന്നൂര്‍ സ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന മലയോര ബസ്സുകള്‍ നാളെ കാരുണ്യയാത്ര നടത്തും.ഒരു ദിവ സത്തെ കലക്ഷന്‍ മുഴുവന്‍ കു ടുംബസഹായനിധിയിലേക്ക് കൈ മാറും. പരമാവധിആലുകള്‍ ടിക്കറ്റിലധികരിച്ച തുക നല്‍കി ബസ്സില്‍ യാത്രചെയ്യണമെന്ന് ബ സ്സ് തൊഴിലാളികള്‍ അഭ്യര്‍ത്ഥിച്ചു.സാന്ത്വനയാത്രയുടെഭാഗമായി ബസ്സ്റ്റാന്റുകളിലുംജനകീയ ക ലക്ഷന്‍നടത്താനാണ് തീരുമാനം.

No comments:

Post a Comment