Latest News

ശ്രീശങ്കരജയന്തി ആഘോഷം

പയ്യന്നൂര്‍: ശ്രീ ശങ്കരചാര്യ സം സ്‌കൃത സര്‍വ്വകലാശാല പയ്യന്നൂ ര്‍ കേന്ദ്രം, പയ്യന്നൂര്‍ സബ്ജില്ലാ സംസ്‌കൃത കൗണ്‍സിലിന്റെ സ ഹകരണത്തോടെ ശ്രീ ശങ്കരജയന്തി ആഘോഷിക്കുന്നു.
മെയ് പതിനഞ്ചിന് തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ ക്യാ മ്പസില്‍ വെച്ച് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമന്‍ ഉദഘാടനംചെയ്യും. ഡോ. ഇ.ശ്രീധരന്‍ അധ്യക്ഷനായിരിക്കും. പി. ഗോവിന്ദന്‍ നമ്പൂതിരി, ജയപ്രകാശ് അന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഡോ.കെ.ടി. ശ്രീ ലത സ്വാഗതവും ഡോ. എം. മാധവന്‍ നന്ദിയും പറയും.
പതിനൊന്ന്മണിക്ക് നടക്കു ന്ന സെമിനാര്‍. ശ്രീശങ്കരന്‍--സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന വിഷയത്തില്‍ ഡോ. ദേവരാജന്‍ പി.എയും കേരള നവോത്ഥാന നായകരുടെ അദ്വൈത ചിന്തകള്‍ എന്ന വിഷയത്തില്‍ ഡോ. കെശശ്യാമളയും ശാരീരിക വിജ്ഞാനം-ശ്രീശങ്കരന്റെ കാഴ്ചപ്പാടില്‍ എന്ന വിഷഷയത്തില്‍ സുനീന്ദ്ര എ.സിയുംശ്രീശങ്കരന്റെ കവിതകള്‍ എന്ന വിഷയത്തില്‍ ഡോ. ജയലക്ഷ്മി ടി.വിയും വിഷയം അവതരിപ്പിച്ച് സംസാരിക്കും. ഡോ. എം.ടി. നാരായണന്‍ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് യു.പി., ഹൈസ്‌കൂള്‍, കോളേജ് തലം വിദ്യാര്‍ത്ഥിക ള്‍ക്കായി വെവ്വേറെ ശ്രീ ശങ്കരനുമായി ബന്ധപ്പെട്ട് പ്രശ്‌നോത്തരി മത്സരം.

No comments:

Post a Comment