Latest News

വാക് തര്‍ക്കത്തിനിടെ മര്‍ദ്ദനം;ഒരാള്‍ക്ക് കുത്തേറ്റു

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും മൂന്നുപേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇന്ന ലെ രാത്രിയിലായിരുന്നു സംഭവം.
വിവാഹ സംബന്ധമായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. കരിമ്പനക്കാല്‍ വീട്ടില്‍ ബാലചന്ദ്രന്‍(60), ഭാര്യ ജലജ(55), മകന്‍ ഉമേശന്‍(28)എന്നിവര്‍ക്കാണ് പരുക്കേറ്റ ത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച.
സംഘട്ടനത്തില്‍ കുത്തേറ്റ കുമ്മായചൂളയ്ക്ക് സമീപത്തെ മോനോയി(35)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment