Latest News

ജനകീയ ബാങ്കിംഗ് ഔദാര്യമല്ല അവകാശമാണ്

ജി. സുധാകരന്‍

2017 ഏപ്രില്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളില്‍ സ്ഥാനം പിടിച്ചു.
അസോസിയേറ്റ്‌സ്
ബാങ്കുകളും ഭാരതീയ
മഹിളാബാങ്കും ലയിച്ചാണ് ഈ സ്ഥാനം നേടിയത്.
ഈ ലയനത്തോടെ ധാരാളം ശാഖകള്‍ അടച്ചുപൂട്ടും. ജീവനക്കാരെ പിരിച്ചുവിടും. കൂടാതെ ഇടപാടുകാരെ ക്രൂരമായി ചൂഷണം ചെയ്യാന്‍ സര്‍വ്വീസ്
ചാര്‍ജുകള്‍ ഭീകരമായി വര്‍ധിപ്പിച്ചു. ഇടപാടുകാരെ ഏതൊക്കെ രീതിയില്‍ ചൂഷണം ചെയ്യാം എന്ന് അധികാരികള്‍ ഗവേഷണം നടത്തുകയാണ്. ഒരു ഫെയ്‌സ്ബുക്ക് മെസേജില്‍ കണ്ടതുപോലെ മഴ
വരുമ്പോള്‍ ബാങ്കിന്റെ
വരാന്തയില്‍ കയറി നിന്നതിന് ടവലഹലേൃ രവമൃഴല
ഈടാക്കുന്ന രീതിയിലേക്ക് ചൂഷണം വളരുകയാണ്. നമ്മെ
സംബന്ധിച്ചിടത്തോളം ബാങ്കുകളുടെ വലുപ്പമല്ല സ്വഭാവമാണ് പ്രധാനം.ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പാര്‍ക്കുന്ന ഒരു രാജ്യത്തെ ബാങ്കിംഗ്
സംവിധാനം ജനങ്ങളുടെ നിത്യജീവിതം
അല്‍പ്പമെങ്കിലും
മെച്ചപ്പെടുത്താനാണ്
ഉപയോഗിക്കേണ്ടത്. ബാങ്കുകള്‍
ദേശസാല്‍ക്കരിക്കുമ്പോള്‍ നാം ഉദ്ദേശിച്ചതും
സമൂഹത്തിന്റെ സമഗ്ര പുരോഗതി ആയിരുന്നു.
1969 ജൂലായ് പത്തൊമ്പത് ഇന്ത്യയിലെ പതിനാല് വന്‍കിട ബാങ്കുകള്‍
ദേശസാല്‍ക്കരിച്ചു.
ഇന്ത്യന്‍ ജനത
പ്രതീക്ഷകളോടെയാണ്
ഈ പുരോഗമനപരമായ തീരുമാനത്തെ വരവേറ്റത്. എന്നാല്‍ ഇന്ന് കേന്ദ്രം
ഭരിക്കുന്ന ഭരണകക്ഷിയുടെ പഴയ രൂപമായ ജനസംഘം അന്ന് കരിദിനമായി
ആചരിച്ചു എന്നത്
ചരിത്രത്തിലെ ഒരു പ്രധാന അടയാളമാണ്. അവര്‍
അതിലൂടെ വിധേയത്വം
പ്രകടമാക്കി.
ഭരണത്തിലേറി വര്‍ഷം മൂന്ന് പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകിലോട്ടാണ് അവര്‍ നയിച്ചത്.പൊതുമേഖലാ ബാങ്കുകളുടെ എണ്ണം
കുറക്കുകയാണ്
സര്‍ക്കാരിന്റെ ലക്ഷ്യം.
പരസ്പരം ലയിച്ച് വലിയ ബാങ്കുകളായാല്‍ ആഗോളതലത്തില്‍ മത്സരിക്കാം.
മറുഭാഗത്ത് സ്വകാര്യ
ബാങ്കുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുകയാണ്. ഇതില്‍ നിന്നും ബാങ്ക്
ലയനങ്ങളുടെ പിന്നില്‍
അടങ്ങിയിരിക്കുന്ന അജണ്ട വ്യക്തമാണ്.
സ്വകാര്യവല്‍ക്കരണം
കൂടുതല്‍
എളുപ്പമാക്കാനാണ്
പൊതുമേഖലാ
ബാങ്കുകളുടെ എണ്ണം
കുറക്കുന്നത്.
2015 ആഗസ്ത് പതിനാലാം തീയതിയാണ് കേന്ദ്ര
ധനമന്ത്രാലയം ഇന്ദ്രധനുസ് എന്ന പേരില്‍ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ഒരു രേഖ പുറത്തിറക്കിയത്. ഈ രേഖയില്‍ പറയുന്ന പരിഷ്‌ക്കാരങ്ങളുടെ
ഭാഗമാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം. ആഗോളതലത്തില്‍
മത്സരയോഗ്യമാക്കാനാണ് ലയനം എന്ന് പറയുന്ന
ഭരണാധികാരികള്‍
ബാങ്കുകളുടെ ധര്‍മ്മം
ജനക്ഷേമമാണെന്ന കാര്യം സൗകര്യപൂര്‍വ്വം
മറന്നുപോകുന്നു.
ലോകത്തിലെ വന്‍കിട സ്വകാര്യബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായത് നമ്മുടെ ഭരണാധികാരികള്‍ അറിയാത്തതായി
നടിക്കുകയാണ്.
ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ ഉപജീവനത്തിനായി ഒരു ആടിനെ വാങ്ങാന്‍ തീരുമാനിച്ചു. ഏഴായിരം
രൂപയാണ് വില. തന്റെ കയ്യില്‍ പണമില്ലാത്തതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചു. ഒരു ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായില്ല. അവസാനം ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പ വാങ്ങി. ആഴ്ചതോറും
തിരിച്ചടക്കണം.
ഇരുപത്തിനാല്ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ നിരക്ക് 36 ശതമാനം.
പ്രമുഖ വ്യവസായിയായ ഘമഃാശ ങശേേമഹ പഞ്ചാബ് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് ബത്തില്‍ഡ പെഗോ റിഫൈനറി
തുടങ്ങുന്ന ആവശ്യത്തിനായി പഞ്ചാബ് സര്‍ക്കാര്‍ 1250 കോടി രൂപ വായ്പ നല്‍കി. പലിശ നിരക്ക്
0.1 ശതമാനം. കൂടാതെ
പതിനഞ്ച് വര്‍ഷത്തേക്ക് പൂര്‍ണ്ണ നികുതി സൗജന്യം. ടാറ്റാ ഗുജറാത്തില്‍
ആരംഭിക്കുന്ന നാനോ ഫാക്ടറിക്കുവേണ്ടി
കോടിക്കണക്കിന് രൂപ
ഇരുപത് വര്‍ഷത്തെ
തിരിച്ചടവ് നിശ്ചയിച്ച
0.1 ശതമാനം പലിശ
നിരക്കിലാണ് നല്‍കിയത്. പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാന്‍ 0.1ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമായിരുന്നെങ്കില്‍ അവരുടെ ജീവിതം
അല്‍പ്പമെങ്കിലും
മെച്ചപ്പെടുമായിരുന്നു.

No comments:

Post a Comment