Latest News

പ്രണയം നടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പയ്യന്നൂര്‍ സ്വദേശി പിടിയില്‍

പഴയങ്ങാടി:പ്രണയം നടിച്ച് വി വാഹ വാഗ്ദാനം നല്‍കി ഡി ഗ്രി വിദ്യാര്‍ത്ഥിനിയെ ലോ ഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേ ഷം ഉപേക്ഷിച്ച പയ്യന്നൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.
പയ്യന്നൂര്‍ കോത്തായിമുക്കി ലെ രാജന്റെ മകന്‍ നിതിന്‍രാജി (21)നെയാണ് പഴയങ്ങാടി എസ്.ഐ.പി.ബി.സജീവനും സംഘ വും ഇന്നലെരാത്രി പിടികൂടിയത്.
ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പഴയങ്ങാടി കോഴി ബസാറിന് സമീപത്തെ ഇരുപതുകാരിയെ കോളേജിലെ പരിചയത്തിനിടയില്‍ പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയശേഷം ഒരു വര്‍ഷത്തിനിടയില്‍ മൂന്നുതവണ മംഗലാപുരത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് യുവതി പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് ഇന്നലെ രാത്രിയില്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ പോ ലീസ് വിശദമായി ചോദ്യം ചെ യ്ത ശേഷം അറസ്റ്റ് രേഖപ്പെടു ത്തി കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് സി.ഐ. പി.കെ. സുധാകരനാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment