Latest News

ഇനി വളം കടിയുടെ കാലം

വര്‍ഷകാലത്ത് സാധാരണ കാല്‍വിരലുകള്‍ക്കിടയിലും പാദങ്ങളിലും
കണ്ടുവരുന്ന ഒരുതരം ചര്‍മ്മദൂഷ്യമാണ് വളംകടി അഥവാ ഴൃീൗിറ ശരേവചെരുപ്പ്
ഉപയഗിക്കാത്തവരിലും ചെലിയും മാലിന്യങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരിലും ഈ രോഗം കണ്ടുവരുന്നി. കുട്ടികള്‍ക്കും, വയലുകളിലും മറ്റും ജോലി ചെയ്യുന്നവരിലും ഈ അസുഖം കൈവിരലുകള്‍ക്കിടയിലും കാണാം.
കൊക്കപ്പുഴു എന്ന വിരകളാണ് വളംകടിക്ക് കാരണമാവുന്നത്. മനുഷ്യരുടേയും, നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടേയും മലത്തില്‍കൂടി മണ്ണില്‍ എത്തിപ്പെടുന്ന കൊക്കപുഴുവിന്റെ മുട്ടകള്‍ അനുകൂലാവസ്ഥയില്‍ ലാര്‍വ്വകളായി രൂപാന്തരം പ്രാപിക്കുന്നു. ഇത്തരം ലാര്‍വ്വകള്‍ തിങ്ങിപാര്‍ക്കുന്നത് വൃത്തിരഹിതമായ സ്ഥലങ്ങളിലും , ഓഴുകാത്ത നീര്‍ക്കെട്ടുകളിലുമാണ്. ചെലിയിലും മാലിന്യകൂമ്പാരവും ഇവകളുടെ
ഇഷ്ടവിഹാരകേന്ദ3മാണ്. നഗ്നപാദരായി
നടക്കുന്നവരുടെ രോമകൃപത്തില്‍ കൂടി ശരീരത്തില്‍ കയറിപ്പറ്റുന്ന ഇത്തരം ലാര്‍വ്വകള്‍ ഏതാനും  മണിക്കൂറുകള്‍ കൊണ്ട് ചര്‍മ്മത്തിനകത്തേക്ക്
കയറാനുള്ള ശ്രണം നടത്തിത്തുടങ്ങുന്നു.
അസഹ്യമായ ചൊറിച്ചിലും, നീറ്റലുമാണ് ഈ സന്ദര്‍ഭത്തില്‍ അനുഭവപ്പെടുന്നത്. ചര്‍മ്മത്തിനകത്തേക്ക് വലിഞ്ഞുകയറിയാല്‍ ആ ഭാഗത്ത് ചുവന്ന പാടുകലും കുമിളകളും പ്രത്യക്ഷമാവും.*വൃത്തിയാണ് ഇതിനുള്ള ആദ്യത്തെ
പ്രതിവിധി*അനുയോജ്യമായ പാദരക്ഷകള്‍ ഉപയോഗിക്കുക*ചെളിയിലും മറ്റും നക്കേണ്ടി വന്നാല്‍ ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കഴുകുക.*വേപ്പില വെന്ത വെള്ളം കൊണ്ട് കഴുകുക.
*പച്ച മഞ്ഞളും വേപ്പിലയും കടുകെണ്ണയില്‍ അരച്ച് പുരട്ടുക.
*മൈലാഞ്ചി ഇല മോരില്‍് അരച്ച് പുരട്ടുക
*നാല്പാമരം വെന്ത വെള്ളത്തില്‍ കഴുതി ശതധൗതഘൃതം പുരട്ടുക
*കശുമാവിന്‍ തൊലി ഇട്ട് വെന്ത വെള്ളം കൊണ്ട് കഴുകി രസോത്തമാദിലേപം പുരട്ടുകഇതൊക്കെയാണ് ഇതിനുള്ള ആയുര്‍വ്വേദ ലഘു ചികിത്സകള്‍. ഖദിരാരിഷ്ടം, ശാരിസാദ്യാസവം, അയസ്‌കൃതി, ഇവ മിശ്രണാക്കി കുടിക്കുന്നത് രോഗശമനം കൂടുതല്‍ വേഗത്തില്‍ നടക്കുന്നതിന് ഉപകരിക്കും. 

No comments:

Post a Comment