Latest News

കൊല്ലത്ത് യുവാവിനെ വധിക്കാന്‍ ശ്രമം :പ്രതി പടന്നയില്‍ പിടിയില്‍

ചന്തേര: കൊല്ലം കുണ്ടറയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേ സിലെ പ്രതിയെ പടന്നയില്‍ വെ ച്ച് ചന്തേര പോലീസ് പിടികൂടി. കുണ്ടറ സ്വദേശി ടി. ഷൈബിനാ(22)ണ് പിടിയിലായത്.
കഴിഞ്ഞയാഴ്ച കുണ്ടറയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തി ലെ നാലംഗസംഘത്തിലെ ഒരാളെയാണ് എസ്.ഐ കെ.വി. ഉമേശനും സംഘവും പിടികൂടിയത്. കൊലപാതക കേസിലെ പ്രതികളായ നാലംഗസംഘം നാടുവിട്ട് പടന്നമൂസഹാജി മു ക്കിലെ വാട ക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതികള്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പോ ലീസ് ഇവര്‍ താമസിച്ച വീടു വളയുകയായിരുന്നു. പോലീസിനെ കണ്ട നാലംഗ സംഘം പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷൈബിനെ പോലീസ് പിടികൂടുകയായിരുന്നു. മറ്റു മൂന്നുപേര്‍നീന്തി രക്ഷപ്പെട്ടു.

No comments:

Post a Comment