Latest News

പരിയാരത്തെ അക്രമം: ലക്ഷങ്ങളുടെ നഷ്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നുകേസുകള്‍

പയ്യന്നൂര്‍: ആര്‍.എസ്.എസ്. പ്രവ ര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന അക്രമത്തില്‍ ലക്ഷങ്ങളുടെ ന ഷ്ടം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വ്യത്യസ്ത പരാതികളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരിയാരം പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് തകര്‍ത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അഡ്വ. ടി.വി അജയകുമാറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം ആര്‍.എസ്.എസ്.-ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. മൂ ന്നുലക്ഷം രൂപയുടെ നാശന ഷ്ടം ഉണ്ടായിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ഡോ. ബാലചന്ദ്രന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആര്‍എസ്.എസ്-ബി.ജെപി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയതായി പരാതിയില്‍ പറയുന്നു.
ദേശീയപാതയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആശുപത്രി ജീവനക്കാരന്‍ പിലാത്തറ പെരിയാട്ടെ ധനീഷിന്റെ ബുള്ളറ്റ് തകര്‍ത്ത സംഭവത്തില്‍ ആര്‍.എശ്.എശ്.-ബി.ജെ.പി പ്രവര്‍ത്തകരായ സുജിത്, പ്രസാന്ത്, വിപിന്‍, സതീശന്‍ കക്കോളി, വിജീഷ് വെങ്ങര തുടങ്ങി പതിനഞ്ചോളം ആര്‍.എസ്.എസ്.-ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.

No comments:

Post a Comment