Latest News

കരിവെള്ളൂര്‍ വീവേഴ്‌സ് സൊസൈറ്റിക്ക് അംഗീകാരം

കരിവെള്ളൂര്‍: സൗജന്യ സ്‌കൂള്‍ കൈത്തരി യൂനിപോം ഉത്പാദനത്തില്‍ കരിവെള്ളൂര്‍ വീവേഴ്‌സ് സൊസൈറ്റിക്ക് ഇരട്ട അംഗീകാരം. ജില്ലാതലത്തില്‍ ഏറ്റവും കൂടിയ തുണിയുത്പാദിപ്പിച്ച പു രുഷ അംഗങ്ങള്‍ക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരിവെള്ളൂര്‍ വീവേഴ്‌സ് സൊസൈറ്റി യിലെ തൊഴിലാളികളായ സി.ചന്ദ്രന്‍, എ.വി. ഗോപാലന്‍ എന്നിവര്‍ നേ ടി. കരിവെള്ളൂര്‍ വീവേവ്‌സ് സൊ സൈറ്റി പ്രസിഡണ്ടാണ് എ.വി ഗോപാലന്‍. ചന്ദ്രന്‍ വൈസ് പ്ര സിഡണ്ടും
കഴിഞ്ഞജനുവരിമുതല്‍ കൈ ത്തറി സംഘങ്ങള്‍ യൂനി ഫോം തുണി ഉത്പാദനം തുടങ്ങിയത്. ഏറ്റവും കൂടുതല്‍ തുണി ഉത്പാദിപ്പിച്ച തൊഴിലാളിക്ക് ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രത്യേക സമ്മാനം നല്‍കിയിരുന്നു. അഞ്ചുതവണ കരിവെള്ളൂര്‍ വീവേഴ്‌സ് സൊസൈറ്റിയിലെ തൊഴിലാളികള്‍ക്ക് ഈ അംഗീകാരം ലഭിച്ചിരുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെ ഉത്പാദിപ്പിച്ച തുണിയുടെ അളവു നോക്കിയാണ് ചന്ദ3നും ഗോപാലനുംപുരസ്‌കാരത്തിനര്‍ ഹരായത്. 830.5 മീറ്റര്‍ തുണിയാ ണ് ചന്ദ്രന്‍ ഉത്പാദിപ്പിച്ചത്. ഗോ പാലന്‍ 765.25 മീറ്റര്‍ തുണി യും ഉത്പാദിപ്പിച്ചു.
സംഘത്തിന്റെ ഭരണസാരഥികള്‍ക്ക് തന്നെ അംഗീകാരം ലഭിച്ചതില്‍ തൊഴിലാളികളും നാട്ടുകാരും ഏറെ ആഹ്ലാദത്തിലാണ്.

No comments:

Post a Comment