Latest News

ബസ്സും വാനും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരുക്ക്

പരിയാരം: ദേശീയപാതയില്‍ ചുടല ബസ് സ്റ്റോപ്പിന് സമീപം ഓമ്‌നി വാനും സ്വകാര്യബസ്സും കൂട്ടിയിടിച്ച് സ്ത്രീകളുള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വിളയാങ്കോട്ടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് വരികയായിരുന്നു ഓംനി വാനിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴുപേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. .
മയ്യില്‍ സ്വദേശി വത്സന്‍(58)ഡ്രൈവര്‍ പറശ്ശിനിക്കടവ് കോടല്ലൂരിലെ പുരുഷോത്തമന്‍(55) എന്നിവരുടെ പരുക്ക് സാരമുള്ളതാണ്. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു.

No comments:

Post a Comment